ആലപ്പുഴയില്‍ വെച്ച് നടത്തിയ ഒരു പോസ്റ്റ് വെഡ്ഡിങ് ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യുമ്പോള്‍ ചെറുതോണി മറിഞ്ഞ് ചെക്കനും പെണ്ണും വെള്ളത്തില്‍ വീഴുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ദേവ് ക്രിയേഷൻവെഡിംഗ് സിനിമാസ് ആണ് വീഡിയോ ചെയ്തിരിക്കുന്നത്. ഡെന്നി, പ്രിയ ദമ്പതികളുടെ ഈ വീഡിയോ അങ്കമാലി സ്വദേശി ജിബിന്‍ ദേവ് പകര്‍ത്തിയതാണ്.
