
വിമാനങ്ങളുടെ ശവപറമ്പിനെ പറ്റി കേട്ടിട്ടുണ്ടോ ? വിമാനങ്ങള്‍ എന്ന് വെച്ചാല്‍ പ്രവര്‍ത്തനരഹിതമായ വിമാനങ്ങളുടെ ശവപറമ്പ് .അമേരിക്കയിലെ അരിസോണ മരുഭൂമിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ വിമാനളുടെ ശവപ്പറമ്പാക്കി മാറ്റിരിക്കുന്നത്. അയ്യായിരത്തിലേറെ വിമാനങ്ങളാണ് ഇവിടെ ഉപയോഗശൂന്യമായികിടക്കുന്നത് .ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. എയറോ സ്പേസ് മെയിന്റനന്‍സിലെ 309-ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്. ചരക്കു വിമാനങ്ങള്‍ മുതല്‍ ആണവായുധ ശേഷിയുള്ള വിമാനങ്ങള്‍ വരെ ഇവിടെ ഉണ്ട്.2,600 ഏക്കറലാണ് ഈ ശവപ്പറമ്പ് സ്ഥിതി ചെയ്യുന്നത്.