ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു

0

ബെയ്ജിങ്: അഞ്ചു വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. ജൂലായ് 24ന് ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2020 ൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചൈനയിൽ നിന്നുളളവർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ താത്കാലികമായി നിർത്തിവച്ചത്.

ചൈനീസ് പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസയ്ക്കായി ഇനിമുതല്‍ അപേക്ഷിക്കാമെന്നാണ് ചൈനയിലെ ഇന്ത്യന്‍ എംബസിയുടെ പുതിയ അറിയിപ്പ്.

ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയശേഷം ചൈനയിൽ വിവിധയിടങ്ങളിലുള്ള ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളിലെത്തി പാസ്‌പോര്‍ട്ടും മറ്റുരേഖകളും സമര്‍പ്പിക്കണമെന്നും എംബസി അറിയിച്ചു.