
കണ്ണൂര്‍: അതിതീവ്ര മഴയെത്തുടര്‍ന്ന് നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അവധി.
അങ്കണ്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് വിവിധ ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.