മഴ: നാളെയും വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0

വയനാട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണ്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.

റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. അങ്കണ്‍വാടി ജീവനക്കാര്‍ക്ക് അവധി ബാധകമല്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

കുട്ടികള്‍ ജലാശയങ്ങളിലും വെളിക്കെട്ടിലും ഇറങ്ങരുതെന്നും ശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുന്നതിനാല്‍ യാത്രകളില്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കോട്ടയം കലക്ടര്‍ അറിയിച്ചു.