3 ദിവസത്തിനുള്ളില്‍ മുംബൈയിൽ ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഭീഷണി

0

മുംബൈ: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചതില്‍ അന്വേഷണം തുടരുന്നു. ഒരു അജ്ഞാത ഇമെയില്‍ ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം സുരക്ഷാ നടപടികള്‍ ശക്തമാക്കി.സംസ്ഥാന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ച ഇമെയില്‍, സന്ദേശം അവഗണിക്കരുതെന്ന് അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തോ രാജ്യത്തിന്‍റെ മറ്റെവിടെയെങ്കിലുമോ സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. എടിഎസ് കേസേറ്റെടുത്തു. സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.