
വഡോദര: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. 7 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വഡോദര നഗരത്തിലെ നന്ദേസാരി ജിഐഡിസിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്നലെ രാത്രിയിലാണ് തീപിടിത്തുമുണ്ടായത്. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു . പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.