കോട്ടയം, കടുത്തുരുത്തി; മോന്‍സ് ജോസഫ് എം .എല്‍ .എ യുടെ മകന് ഇമ്മാനുല്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.ഇന്ന് രാവിലെ 8.30 ന് വീട്ടില്‍ കളിക്കുന്നതിനിടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം . രാവിലെ പള്ളിയില്‍ പോയി വന്നതിനു ശേഷം മുറിക്കുള്ളില്‍ നാളത്തെ പരീക്ഷക്കു വേണ്ടി പഠിക്കുന്നതിനിടയില്‍ കളിക്കുമ്പോഴാണ് മരണം സംഭവിച്ചത് . പള്ളിയില്‍ നിന്ന് വന്നതിനു ശേഷം മുറിക്കുള്ളില്‍ കയറിയ മകനെ കുറെ നേരമായിട്ടും കാണാതായപ്പോള്‍ മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത് . 9 -)oക്ലാസ്സില്‍ പഠിക്കുന്ന ഈ 13 വയസ്സുകാരന്റെ മരണം വീട്ടു കാരെയും , നാടിനെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി .മുട്ടുചിറ മിഷന് ആശുപത്രിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതശരീരത്തില്‍ നാട്ടുകാരും , ജനകീയ പൌരന്മാരും രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു . തുടര്‍ന്നുള്ള ചടങ്ങുകളില്‍ പങ്കു കൊള്ളാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കടുത്തുരുത്തിയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്
Latest Articles
US inflation worsened last month as the cost of gas, food...
Washington: Inflation moved higher last month as the price of gas, groceries, hotel rooms and airfare rose, along with the cost of...