ജോഹര്‍ ബാഹ്റു (മലേഷ്യ) : മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യന്‍ വനിതാ ബാസ്കറ്റ് ബോളില്‍ ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം വിജയം. കസഖ്സ്ഥാനെ 82-65നു തോല്പിച്ചു. അടുത്ത മല്‍സരത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യയ്ക്കുവേണ്ടി 22 പോയിന്റ് നേടിയ ധരണ്ജിത്് കൌര്‍ ടോപ് സ്കോററായി. പി. എസ്. ജീന (17), പി. ജി. അഞ്ജന (13), രാജ പ്രിയദര്‍ശിനി (12) എന്നിവരാണു മികച്ച സ്കോറര്‍മാര്‍.