
കോഴിക്കോട്: കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൈക്കും മുഖത്തും പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുണ്ടപ്പുറം കേളോത്ത് പുറായിൽ അദീപ് റഹ്മാൻ (10), കല്ലാരൻകെട്ടിൽ ജിതേവ് (8) എന്നിവർക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.