മംഗല്യം തന്തുനാനേന എന്ന ഹിറ്റ് ഷോർട്ഫിലിമിന് ശേഷം റ്റിറ്റോ പി തങ്കച്ചനും രഞ്ജി ബ്രതെർസും ചേർന്നൊരുക്കിയ shortfilm ഓമനത്തിങ്കൾ കിടാവോ റിലീസ് ആയി. വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. കണ്ണിൽ ഒരിറ്റു നനവോടെ അല്ലാതെ ഈ കഥ നിങ്ങൾക്ക് കണ്ടു തീർക്കാൻ ആകില്ല.സംഗീതവും ദൃശ്യഭംഗിയും നിറഞ്ഞു തുളുമ്പുന്ന ഈ ഫിലിം ഒരു കവിതപോലെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നതിൽ സംശയമില്ല. ജോയൽ ജോൺസിന്റെ സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറയും എഡിറ്റിംഗും റ്റിറ്റോ പി തങ്കച്ചന്റെ സംവിധാനവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിനെ ഒരുപാട് ദൂരം കൊണ്ടുപോകുമെന്നുറപ്പാണ്. രഞ്ജി ബ്രതേഴ്സിന്റെ ബാനറിൽ റബിൻ രഞ്ജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പടം യൂട്യൂബിൽ കാണാവുന്നതാണ്.